നടന് അജിത്ത് കുമാറിന്റെ വീടിന് മുന്നില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെന്നൈ ഇസിആറിലുള്ള അജിത്തിന്റെ വസതിക്ക് സമീപമായിരുന്നു യുവതിയുടെ ആത്മഹത്യാ ശ്രമം. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. പോലീസുകാര്‍ തടഞ്ഞിട്ടും യുവതി തീകൊളുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
വീഡിയോയില്‍ തന്റെ മരണത്തിന് കാരണം അജിത്താണെന്ന് ഇവര്‍ പറയുന്നുണ്ട്. ഫര്‍സാന എന്നാണ് യുവതിയുടെ പേര്. ചെന്നൈയിലെ പ്രമുഖ ആശുപത്രിയിലെ മുന്‍ ജീവനക്കാരിയാണ് ഇവര്‍. തന്റെ ജോലി അജിത്ത് കാരണം നഷ്ടമായെന്ന് ഇവര്‍ പറയുന്നു. ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. ഇഞ്ചപ്പാക്കത്ത് അജിത്തിന്റെ വീടിന് സമീപമുള്ള ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നതെന്നാണ് സൂചന. മണ്ണെണ്ണയുമായിട്ടാണ് ഇവര്‍ എത്തിയത്. ഇവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ അജിത്ത് വന്നിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറയുന്നത്. അജിത്തിനൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഇവര്‍ നേരത്തെ പങ്കുവെച്ചിരുന്നു.
A lady named #Farzana who lost job in hospital tried to set her ablaze in front of #Thala #AjithKumar‘s house.
She has been stopped & detained by the police. pic.twitter.com/RoeJlTA1E7
— Manobala Vijayabalan (@ManobalaV) October 4, 2021
അതേസമയം അജിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനാണ് ഇവരെ പുറത്താക്കിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആകെയുള്ള ജോലിയാണ് നഷ്ടമായത്. മറ്റ് വരുമാനങ്ങളിലൊന്നുമില്ല. അതുകൊണ്ട് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അജിത്തിന്റെ വീടിന് മുന്നില്‍ തന്നെയാവട്ടെ തന്റെ മരണമെന്നും അവര്‍ പറഞ്ഞു. ഇവരുടെ ആത്മഹത്യ തടയുന്നതിന് വേണ്ടിയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. മേഖലയില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരിക്കുകയാണ് ഈ സംഭവം. എന്നാല്‍ അജിത്തോ കുടുംബമോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണവുമായി എത്തിയിട്ടില്ല. ചെന്നൈയിലെ വസതിയില്‍ അജിത് ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ലോക പര്യടനത്തിലാണ് അദ്ദേഹം. ഇന്നലെയാണ് ലോക പര്യടനം തുടങ്ങിയത്. പുതിയ ചിത്രമായ വലിമൈയുടെ ഷൂട്ട് കഴിഞ്ഞ ശേഷമാണ് യാത്ര തുടങ്ങിയത്. നേരത്തെ റഷ്യയിലൂടെ യാത്ര ചെയ്യുന്ന അജിത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.