പട്ടം പോലെ എന്ന മലയാളം സിനിമയിലൂടെ അഭിനയരംഗത്ത് ചുവടുവച്ച നടിയാണ് മാളവിക മോഹനന്. തുടര്‍ന്ന് നിരവധി സിനിമകളില്‍ മാളവിക വേഷമിട്ടു. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറാണ് മാളവിക അവസാനം അഭിനയിച്ച മലയാളം ചിത്രം. രജനീകാന്ത് ചിത്രം പേട്ട, വിജയിയുടെ മാസ്റ്റര്‍ എന്നീ ചിത്രങ്ങളില്‍ മാളവിക ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇടയ്ക്ക് മാളവിക പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും വൈറലാകാറുണ്ട്.
View this post on Instagram
ഇപ്പോഴിതാ മാളവിക പങ്കുവച്ച വര്‍ക്ക്ഔട്ട് വിഡിയോയാണ് വൈറലായിരിക്കുന്നത്. ഫിറ്റ്നസ് നിലനിര്‍ത്താന്‍ കഠിന ശ്രമമാണ് താരം നടത്തുന്നത്. ‘സം മന്‍ഡേ മോട്ടിവേഷന്‍ ഫോര്‍ യു ആന്‍ഡ് മൈസെല്‍ഫ്’ എന്നാണ് വിഡിയോക്ക് താരം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. നിരവധി പേരാണ് വിഡിയോക്ക് ലൈക്കും കമന്റുമായി എത്തിയത്.
ഹിന്ദിയില്‍ ഒരുക്കുന്ന യുധ്ര എന്ന ചിത്രത്തില്‍ മാളവികയാണ് നായിക. സിദ്ധാന്ഥ് ചതുര്‍വേദിയാണ് ചിത്രത്തിലെ നായകന്. അതിനിടെ പ്രശസ്ത ഗായകന് ബാദ്ഷക്കൊപ്പമുള്ള തൗബ എന്ന മ്യൂസിക് വിഡിയോയില്‍ കൂടിയും മാളവിക ശ്രദ്ധ നേടി. അതീവ ഗ്ലാമറസായി ഈ ഗാനത്തില്‍ നൃത്തംവച്ച മാളവിക വലിയ കയ്യടിയാണ് നേടിയത്.