വളരെ വ്യത്യസ്തമായ രീതിയിൽ സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രം ‘മഹാവീര്യർ’ മികച്ച അഭിപ്രായവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നിവിൻ പോളിയും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്. പല കാലങ്ങളെ സംയോജിപ്പിച്ച് ആണ് ചിത്രം കഥ പറഞ്ഞിരിക്കുന്നത്. എം മുകുന്ദന്റെ കഥയാണ് എബ്രിഡ് ഷൈൻ സിനിമയാക്കിയിരിക്കുന്നത്. ഇപ്പോൾ സിനിമ കണ്ടതിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ.
സാഹിത്യവും സിനിമയും തമ്മിലുള്ള എതിർ – പരാഗണം മലയാളത്തിൽ വളരെക്കാലമായി നടക്കുന്ന കാര്യമാണെന്നും എന്നാൽ ഈയിടെയായി അത് അധികം നടന്നില്ലെന്നും എൻ എസ് മാധവൻ പറയുന്നു. എം മുകുന്ദന്റെ കഥ മഹാവീര്യർ എന്ന പേരിൽ സിനിമയാക്കിയപ്പോൾ അത് വീണ്ടും നടന്നിരിക്കുകയാണെന്നും എൻ എസ് മാധവൻ കുറിച്ചിരിക്കുകയാണ്. ‘സാഹിത്യവും സിനിമയും തമ്മിലുള്ള എതിർ – പരാഗണം മലയാളത്തിൽ വളരെക്കാലമായി നടക്കുന്ന കാര്യമാണ്. എന്നാൽ ഈയിടെയായി അത് അധികം നടന്നു കാണുന്നില്ല. എം മുകുന്ദന്റെ കഥ മഹാവീര്യർ സിനിമയാക്കിയപ്പോൾ അത് വീണ്ടും ചെയ്യുന്നു. ഈ ചിത്രം കാണുക (ഇപ്പോൾ തിയറ്ററുകളിൽ) ഇത് രസകരവും വിചിത്രവുമായ കുറച്ച് ചിന്തകളെ ഉണർത്തുന്നതുമാണ്.’ – എൻ എസ് മാധവൻ കുറിച്ചു.
പോളി ജൂനിയർ പിക്ചർസ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് മഹാവീര്യർ ചിത്രം നിർമ്മിച്ചത്. ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങി നിരവധി താരങ്ങളാണ് വിവിധ വേഷങ്ങളിൽ സിനിമയിൽ എത്തുന്നത്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം നർമ്മ, വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.
Cross-pollinating between literature and films was a long time thing in Malayalam. But that wasn’t happening much recently. M.Mukundan’s story made into the film #Mahaveeryar does that again. Watch it! (Now in theatres) It’s funny, quirky and triggers a few thoughts.
— N.S. Madhavan (@NSMlive) August 2, 2022