എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യറിനെ അഭിനന്ദിച്ച് എഴുത്തുകാരന് ടി. ഡി രാമകൃഷ്ണന്. ചിത്രം ഗംഭീര പൊളിറ്റിക്കല്‍ സയറ്ററാണെന്നും എബ്രിഡ് ഷൈനത് വളരെ രസകരമായി എടുത്തിരിക്കുന്നുവെന്നും ടി. ഡി രാമകൃഷ്ണന് അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എം. മുകുന്ദന്റെ കഥയായതുകൊണ്ടാണ് റിലീസ് ദിവസം തന്നെ തീയറ്ററില്‍ പോയി കണ്ടതെന്ന് ടി.ഡി രാമകൃഷ്ണന് പറയുന്നു. ലളിതമായും രസകരമായും കഥ പറയാനുള്ള എം. മുകുന്ദന്റെ കഴിവ് അത്ഭുതപ്പെടുത്തി. എബ്രിഡ് ഷൈന്‍ ചിത്രം രസകരമായി എടുത്തിട്ടുണ്ട്.
മുകുന്ദേട്ടന്റെ (ങ.ങൗസൗിറമി ) കഥയായതുകൊണ്ടാണ് റീലീസ് ദിവസം തന്നെ തീയറ്ററില്‍ പോയി കണ്ടത്. ലളിതമായും രസകരമായും കഥ പറയാനുള്ള മുകുന്ദേട്ടന്റെ കഴിവ് അത്ഭുതകരം തന്നെ. ഗംഭീര പൊളിറ്റിക്കല്‍ സറ്റയര്‍. എബ്രിഡ് ഷൈനത് വളരെ രസകരമായി എടുത്തിരിക്കുന്നു. ചിലയിടങ്ങളില്‍ രസം കുറച്ചുകൂടി പ്പോയോ എന്നേ സംശയമുള്ളൂ. രണ്ടുകാലങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നത് കുറച്ചുകൂടി കണ്‍വിന്‍സിങ്ങാക്കണമായിരുന്നുവെന്ന് തോന്നി. നിവിന്‍പോളിയും ആസിഫ് അലിയും ലാലും സിദ്ദിഖുമെല്ലാം തങ്ങളുടെ റോളുകള്‍ ഭംഗി യായി ചെയ്തുവെന്നും ടി.ഡി രാമകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മഹാവീര്യര്‍ കണ്ടു. മുകുന്ദേട്ടന്റെ (M.Mukundan ) കഥയായതുകൊണ്ടാണ് റീലീസ് ദിവസം തന്നെ തീയറ്ററില്‍ പോയി കണ്ടത്. ലളിതമായും രസകരമായും കഥ പറയാനുള്ള മുകുന്ദേട്ടന്റെ കഴിവ് അത്ഭുതകരം തന്നെ. ഗംഭീര പൊളിറ്റിക്കല്‍ സറ്റയര്‍. എബ്രിഡ് ഷൈനത് വളരെ രസകരമായി എടുത്തിരിക്കുന്നു. ചിലയിടങ്ങളില്‍ രസം കുറച്ചുകൂടി പ്പോയോ എന്നേ സംശയമുള്ളൂ. രണ്ടുകാലങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നത് കുറച്ചുകൂടി കണ്വിന്സിങ്ങാക്കണമാ യിരുന്നുവെന്ന് തോന്നി. നിവിന്‍പോളിയും ആസിഫലി യും ലാലും സിദ്ദീഖുമെല്ലാം തങ്ങളുടെ റോളുകള്‍ ഭംഗി യായി ചെയ്തു.
അഭിനന്ദനങ്ങള്‍
Abrid Shine
M.Mukundan
Nivin Pauly