ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത് പ്രശാന്ത് നീല്‍ ഒരുക്കിയ കെജിഎഫ് ചാപ്റ്റര്‍ 2. മൂന്ന് ദിവസം കൊണ്ട് നാനൂറ് കോടിക്ക് മുകളിലാണ് ചിത്രം കളക്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ഹിന്ദി പതിപ്പ് മാത്രം 143 കോടിക്ക് മുകളില്‍ നേടിക്കഴിഞ്ഞു. ആദ്യ ദിനത്തില്‍ 53.95 കോടിയും രണ്ടാം ദിനത്തില്‍ 46.79 കോടിയും മൂന്നാം ദിനത്തില്‍ 42.90 കോടിയും ഹിന്ദി പതിപ്പ് കളക്ട് ചെയ്തതായി പ്രമുഖ ട്രേഡ് അനലിസ്റ്റായ മനോബാല വിജയന് ട്വീറ്റ് ചെയ്തു.
ഏപ്രില്‍ പതിനാലിനായിരുന്നു കെജിഎഫ് 2ന്റെ വേള്‍ഡ് വൈഡ് റിലീസ്. ചിത്രം ആദ്യ ദിനം തന്നെ 134.5 കോടി കളക്ഷനാണ് നേടിയത്. കേരളത്തില്‍ നിന്ന് 7.3 കോടി നേടി. വിജയ് ചിത്രം ബീസ്റ്റിനെ കെജിഎഫ് 2 കടത്തിവെട്ടി. ചിത്രം വൈകാതെ തന്നെ ആയിരം കോടി ക്ലബ്ബില്‍ ഇടം നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകമെമ്പാടുമായി 10000ത്തിലധികം തീയറ്ററുകളിലാണ് കെജിഎഫ് 2 റിലീസ് ചെയ്തത്. ഇന്ത്യയില്‍ 6500 തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. യാഷ് തന്നെയാണ് രണ്ടാം ഭാഗത്തിലും കേന്ദ്രകഥാപാത്രമായി എത്തുന്നത്. യാഷിന് പുറമേ സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ടണ്ഠന്, മാളവിക, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രളെ അവതരിപ്പിക്കുന്നു.