രാജ്യമെമ്പാടുമുള്ള പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് കെജിഎഫ് ഒന്നും രണ്ടും ഭാഗങ്ങള്‍.
ഇപ്പോഴിതാ കെജിഎഫിന് അഞ്ച് ഭാഗങ്ങള്‍ വരെയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്
നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്. കെജിഎഫ് 3 അടുത്തെങ്ങും ഉണ്ടാകില്ലെന്നും
നിര്‍മ്മാതാവ് വിജയ് കിര്‍ഗന്ദൂര്‍ പറയുന്നു.
കെജിഎഫ് 3യുടെ എന്തെങ്കിവും അപ്ഡേറ്റ് 2025ലെ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്ന് വിജയ് കിര്‍ഗന്ദൂര്‍ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന് പ്രശാന്ത് നീല്‍ വളരെ തിരക്കിലാണ്. ഒരു പ്രീ പ്രൊഡക്ഷന്‍ ജോലികളും കെജിഎഫ് 3ക്ക് വേണ്ടി ആരംഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കെജിഎഫിന്റെ അഞ്ചാം ഭാഗത്ത് എത്തുമ്പോള്‍ യാഷ് ആയിരിക്കില്ല റോക്കി ഭായി വേഷം ചെയ്യുകയെന്നും വിജയ് കിര്‍ഗന്ദൂര്‍ വെളിപ്പെടുത്തി. ‘കെജിഎഫ് ഫ്രാഞ്ചൈസിയില്‍ അഞ്ചാം ഭാഗത്തിന് ശേഷം മറ്റൊരു നായകന് റോക്കി ഭായിയുടെ വേഷം ചെയ്യാന്‍ സാധ്യതയുണ്ട്, ജെയിംസ് ബോണ്ട് സീരീസ് പോലെ, നായകന്മാര് മാറണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.