സിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന കെജിഎഫ് 2ന്റെ ട്രെയിലറെത്തി. നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും നിറഞ്ഞാടുന്നതാണ് ട്രെയിലര്‍. ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലാണ് രണ്ടാം ഭാഗത്തിന്റെ ഭാഗങ്ങള്‍. പ്രകാശ് രാജ്, രവീണ ടണ്ഠന് തുടങ്ങിയവരേയും ട്രെയിലറില്‍ കാണാം.
ഏപ്രില്‍ പതിനാലിനാണ് കെജിഎഫ് 2 ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. പ്രാശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് കെജിഎഫ് രണ്ടാം ഭാഗം പറയുന്നത്.
2018 ഡിസംബര്‍ 21നാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. തെന്നിന്ത്യയിലാകെ ചിത്രം തരംഗം സൃഷ്ടിച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തിലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുക.