ഇന്ത്യൻ സിനിമയിൽ അത്ഭുതമായി തീർന്ന ബാഹുബലിക്ക് വമ്പൻ വെല്ലുവിളി ഉയർത്തി യാഷ് നായകനാകുന്ന KGF എത്തുന്നു. ചിത്രത്തിന്റെ മാസ്സ് ട്രെയ്ലർ തരുന്ന പ്രതീക്ഷ ചില്ലറയൊന്നുമല്ല. രണ്ടു വർഷത്തിലേറെ നീണ്ട ഷൂട്ടിംഗ് വേണ്ടി വന്ന ആദ്യ ഭാഗത്തിന്റെ റീലീസ് ഉടനെ ഉണ്ടാകും. 60 കളിലും 70 കളിലുമായി നടക്കുന്ന പീരീഡ് ഡ്രാമയാണ് ചിത്രം. പ്രശാന്ത് നീൽ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ശ്രീനിധി ഷെട്ടിയാണ് നായിക. 5 ഇന്ത്യൻ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒപ്പം ചൈനീസ് ജാപ്പനീസ് ഭാഷകളിലും പുറത്തിറങ്ങുന്നു.