തെലുങ്ക് ജനതയുടെ പ്രിയങ്കരനായ നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന Y S രാജശേഖര റെഡ്ഢിയുടെ ജീവിതം അഭ്രപാളിയിലേക്കെത്തുന്ന ‘യാത്ര’ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമാകുന്നു. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മുക്കയുടെ തെലുങ്കിലേക്കുള്ള അരങ്ങേറ്റം കൂടിയായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ഏറ്റവും വലിയ ആകർഷണീയതയും ബഹുമാന്യനായ YSRനോട് ഏറെ സാമ്യത പുലർത്തുന്ന മമ്മുക്കയുടെ ലുക്ക് തന്നെയാണ്. ആരാധകർ ഒന്നടങ്കം ഏറ്റെടുത്ത ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വൻ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
തെലുങ്ക് ദിനപത്രങ്ങളിൽ മുൻ പേജിൽ തന്നെ ഫുൾ പേജ് പരസ്യമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് തന്നെ നൽകിയിരിക്കുന്നത്. മഹി V രാഘവാണ് മമ്മുക്കയെ നായകനാക്കി ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം നിർവഹിക്കുന്നത്. ഏപ്രിൽ 9 മുതൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. തെലുങ്ക് ജനതക്ക് ഒന്നാകെ അഭിമാനത്തോടെ നെഞ്ചോട് ചേർത്തുവെക്കാവുന്ന ഈ ചിത്രം ഡിസംബർ മാസം അവസാനമോ ജനുവരി ആദ്യമോ തീയറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു