മലയാള സിനിമ കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങുകയാണ് ശ്രീകുമാര്‍ മേനോന്റെ ഒടിയന്. മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം
ഡിസംബര്‍ പതിനാലിന് തിയേറ്ററുകളിലെത്തും.ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായതിനാല്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നതിനൊപ്പം ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും ഓസ്ട്രേലിയയിലും ഒടിയന് എത്തും.
ചിത്രത്തിലെ മോഹൻലാൽ ആലപിച്ച ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. യെന്നൊരുവൻ മുടിയഴിച്ചിട്ട് എന്ന് തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയത് എം.ജയചന്ദ്രൻ ആണ്.നടൻ പാട്ടിന്റെ ഈണത്തിലുള്ള ഗാനം ഇതിനോടകം ഹിറ്റായിരിക്കുകയാണ്.ചിത്രം ഡിസംബർ 14ന് തിയറ്ററുകളിൽ എത്തും