ദേശീയ അവാർഡ് ജേതാവായ ബിജു മേനോൻ യുവതാരങ്ങളായ റോഷൻ മാത്യു, നിമിഷ സജയൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘ഒരു തെക്കൻ തല്ലുകേസ്’. ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രണയഗാനം റിലീസ് ചെയ്തു. റോഷൻ മാത്യുവും നിമിഷ സജയനും ഒരരുമിച്ചെത്തുന്ന പ്രണയഗാനമാണ് റിലീസ് ചെയ്തത്. ‘യെന്തര്’ എന്ന് തുടങ്ങുന്ന ഗാനം യുട്യൂബിൽ റിലീസ് ചെയ്ത് നിമിഷനേരം കൊണ്ട് വൈറലായി. നാടൻ പ്രണയമാണ് ഈ ഗാനരംഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് ഈണം നൽകിയിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് അൻവർ അലിയാണ്. ഹിംന ഹിലരി, ജസ്റ്റിൻ വർഗീസ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
രാജേഷ് പിന്നാടൻ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജി ആര് ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ പത്മപ്രിയ ആണ് നായികയായി എത്തുന്നത്. ഇ ഫോർ എന്റര്ടെയ്ന്മെന്റിന്റെ ബാനറിൽ മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം – മധു നീലകണ്ഠൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – റോഷന് ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ – ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. പ്രൊഡക്ഷൻ കൺട്രോളർ – ഷാഫി ചെമ്മാട്, കല – ദിലീപ് നാഥ്, മേക്കപ്പ് – റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം – സമീറ സനീഷ്, സ്റ്റിൽസ് – അനീഷ് അലോഷ്യസ്, എഡിറ്റർ – മനോജ് കണ്ണോത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രണവ് മോഹൻ. പി ആർ ഒ – എ എസ് ദിനേശ്. ഓണം റിലീസ് ആയിട്ടായിരിക്കും തെക്കൻ തല്ല് കേസ് റിലീസ് ചെയ്യുക.