മമ്മൂക്കയുടെ കരിയറിലെ മറ്റൊരു സ്റ്റൈലിഷ് ചിത്രമാകാൻ എത്തുന്ന അബ്രഹാമിന്റെ സന്തതികളിലെ ‘യറുസലേം നായകാ’ എന്ന ആദ്യഗാനം പുറത്തിറങ്ങി. ഗോപി സുന്ദർ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ജയദീപാണ്. റഫീഖ് അഹമ്മദിന്റെയാണ് വരികൾ. ഗുഡ് വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ടി എൽ ജോർജ് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഷാജി പാടൂരാണ്. ഗ്രെറ്റ് ഫാദർ സംവിധാനം നിർവഹിച്ച ഹനീഫ് അദേനിയുടേതാണ് തിരക്കഥ. ആൽബി ക്യാമറയും മഹേഷ് നാരായണൻ എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനകം തന്നെ തരംഗമായി തീർന്നിട്ടുണ്ട്. പെരുന്നാൾ റിലീസായി ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്