ഇന്ന് തമിഴ് സിനിമാലോകത്ത് കോമേഡിയന്മാരുടെ നിരയിൽ മുന്നിൽ നിൽക്കുന്ന ഒരാളാണ് യോഗി ബാബു. വടിവേലു, സന്താനം തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ മാത്രം അവതരിപ്പിക്കുവാൻ തുടങ്ങിയതോട് കൂടി യോഗി ബാബുവിന് തിരക്കും കൂടി. ടൈമിംഗാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
രജനികാന്ത്, അജിത്, വിജയ്, ധനുഷ്, ശിവകാർത്തികേയൻ, വിജയ് സേതുപതി എന്നിങ്ങനെ ഒട്ടുമിക്ക മുൻനിര നടന്മാരോടൊപ്പവും അഭിനയിച്ചിട്ടുള്ള യോഗി ബാബു കോമഡി റോളുകൾക്കൊപ്പം തന്നെ സീരിയസ് റോളുകളും ചെയ്ത് തന്റെ കരിയർ ബാലൻസ് ചെയ്താണ് യോഗി മുന്നേറുന്നത്. വലിമൈ, ബീസ്റ്റ്, കടൈസി വിവസായി, അയളാൻ, ബൊമ്മൈ നായകി, കാസെത്താൻ കടവുളഡ എന്നിവയാണ് യോഗിയുടെ പുതിയ ചിത്രങ്ങൾ.
ഇപ്പോൾ പുറത്തുവരുന്ന പുതിയ റിപ്പോർട്ട് അനുസരിച്ച് യോഗി ബാബു നായകനാകുന്ന പുതിയ ചിത്രത്തിൽ ലക്ഷ്മി മേനോൻ നായികയാകുമെന്നാണ് എന്നാണറിയുന്നത്. മുരുഗേഷ് ഭൂപതി സംവിധാനം നിർവഹിക്കുന്ന ചിത്രം റൊമാന്റിക് ഗണത്തിൽപ്പെടുന്ന ചിത്രമാണ്. തികച്ചും വ്യത്യസ്ഥരായ ഒരു കാമുകന്റെയും കാമുകിയുടെയും കഥയാണ് ചിത്രം പറയുന്നത്.
കുംകി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന നടിയാണ് ലക്ഷ്മി മേനോൻ. സുന്ദരപാണ്ഡ്യൻ, പാണ്ടിയനാട്, കൊമ്പൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ലക്ഷ്മി മേനോൻ ദിലീപിന്റെ നായികയായി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. തല അജിത്തിന്റെ അനിയത്തിയായി അഭിനയിച്ച വേതാളവും ഹിറ്റായിരുന്നു. ഒരു ഗായിക കൂടിയായ ലക്ഷ്മി മേനോൻ ആലപിച്ച ഒരു ഊർല രണ്ട് രാജാ എന്ന ചിത്രത്തിലെ കുക്കുറു സോങ്ങ് ഹിറ്റായിരുന്നു. അഭിനയത്തിനും സംഗീതത്തിനും പുറമേ നല്ലൊരു നർത്തകി കൂടിയാണ് ലക്ഷ്മി.