തമിഴിലെ മുൻനിര കൊമേഡിയൻമാരിൽ ഒരാളായ യോഗി ബാബു നായകനാകുന്ന പുതിയ ചിത്രം പപ്പി ഫസ്റ്റ് ലുക്ക് പോസ്റ്റർ വിവാദമാകുന്നു. ആൾദൈവം നിത്യാനന്ദക്കൊപ്പം പോൺ സ്റ്റാർ ജോണി സിൻസും ഭിത്തിയിൽ ഇടം പിടിച്ചിട്ടുള്ള പോസ്റ്റർ മത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ശിവസേന രംഗത്ത് എത്തിയിരിക്കുകയാണ്. ശിവസേനയുടെ ഒരു വിഭാഗത്തിന്റെ സംസ്ഥാന ഉപാധ്യക്ഷനായ സെൽവമാണ് ആരോപണവുമായി എത്തിയിരിക്കുന്നത്.
ആരെയും വേദനിപ്പിക്കുവാൻ ഉദ്ദേശിച്ചല്ല പോസ്റ്റർ ഇറക്കിയത് എന്ന് സംവിധായകൻ നാട്ടു ഇതിനു മറുപടിയായി. ചിത്രത്തിലെ നായകൻ ജോണി സിൻസിനെയും നിത്യാനന്ദയേയും ആരാധിക്കുന്ന വ്യക്തിയാണെന്നും അത് കൊണ്ടാണ് ഇരുവരേയും പോസ്റ്ററിൽ ഉൾപ്പെടുത്തിയത് എന്നും സംവിധായകൻ പറഞ്ഞു.