സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് അനുശ്രീ. കോവിഡ് കാലത്ത് വ്യത്യസ്തമായ നിരവധി ഫൊട്ടോഷൂട്ടുകളുടെ ചിത്രങ്ങള്‍ അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ കുടുംബത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും അനുശ്രീ ആരാധകരുമായി പങ്കുവച്ചു. അനുശ്രീയുടെ പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്.
തന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമായ മഹേഷിന് പിറന്നാള്‍ ആശംസിച്ചുകൊണ്ടുളളതാണ് അനുശ്രീയുടെ പോസ്റ്റ്. “നിഴലുകളെ എനിക്ക് പേടിയില്ല, കാരണം എന്റെ അടുത്ത് ഒരു വെളിച്ചമുണ്ട്. ആ വെളിച്ചം നീയാണ്, മറ്റൊരമ്മയില്നിന്നുളള എന്റെ സഹോദരന്. എന്റെ സഹോദരന്, എന്റെ സന്തതഹചാരിക്ക്, ഞങ്ങടെ എല്ലാവരുടെയും പാപ്പി അപ്പച്ചന് പിറന്നാള്‍ ആശംസകള്‍,” മഹേഷിനൊപ്പമുളള ചിത്രം പങ്കുവച്ച് അനുശ്രീ കുറിച്ചു.
റിയാലിറ്റി ഷോയില്‍ നിന്നാണ് അനുശ്രീ സിനിമയിലേക്കെത്തുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീയെന്ന കഥാപാത്രം അനുശ്രീ മനോഹരമാക്കി. ഇതോടെ മലയാളത്തിലെ മികച്ച നായികമാരിലൊരാളായി അനുശ്രീ. ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്. വെടിവഴിപാട്, റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന് എവിടെയാ, ഒപ്പം എന്നീ സിനിമകളിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്.