മലയാളസിനിമയിലെ താരങ്ങളെല്ലാം ദുബായിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ശാലിൻ സോയ, പ്രിയ വാര്യർ, അർജുൻ അശോകൻ, ടോവിനോ തോമസ് എന്നിവരാണ് ദുബായിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയത്. തങ്ങളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ അവധിക്കാലം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങൾ താരങ്ങൾ തന്നെ പങ്കുവെച്ചു.
View this post on Instagram
ബുർജ് ഖലീഫയുടെ മുകളിൽ നിന്നുള്ള ചിത്രമാണ് ശാലിൻ സോയ പങ്കുവെച്ചത്. ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ നിന്നുള്ള ചിത്രമാണ് പ്രിയ വാര്യർ പോസ്റ്റ് ചെയ്തത്. ഇവർ പങ്കുവെച്ച ചിത്രങ്ങൾക്ക് പിന്നിൽ ദുബായ് നഗരത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ കാണാം. ദുബായിൽ നിന്ന് നിരവധി ചിത്രങ്ങൾ നേരത്തെ തന്നെ നടൻ ടോവിനോ തോമസ് പങ്കുവെച്ചിരുന്നു.
View this post on Instagram
മകനൊപ്പം ഡെസേർട്ട് സഫാരിയും സാൻഡ് ബോർഡിങ്ങും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ടോവിനോ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഏറ്റവും പുതിയതായി പാം ജുമൈറയിലെ ദി വ്യൂവിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഭാര്യ നിഖിതയ്ക്ക് ഒപ്പമാണ് അർജുൻ അശോകൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ദി വ്യൂവിൽ നിന്നുള്ള ദൃശ്യമാണ് അർജുനും പങ്കുവെച്ചിരിക്കുന്നത്. 240 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിരീക്ഷണഡെക്കിൽ നിന്നും നോക്കിയാൽ ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപ് കാണാം.
View this post on Instagram
View this post on Instagram