താരസംഘടനയായ അമ്മയിൽ അംഗത്വം എടുക്കാൻ അപേക്ഷ നൽകി മലയാള സിനിമയിലെ യുവതാരങ്ങൾ. പുതിയതായി 22 പേരുടെ അപേക്ഷയാണ് അമ്മ എക്സിക്യുട്ടിവ് കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നത്. സിനിമ സംഘടനകളിൽ അംഗത്വമുള്ളവരുമായി മാത്രമേ എഗ്രിമെന്റ് ഒപ്പു വെയ്ക്കുവെന്ന് നിർമാതാക്കളുടെ സംഘടന നിലപാട് എടുത്ത ശേഷമാണ് കൂടുതൽ പേർ അമ്മ അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ചത്.
സിനിമയിൽ പരിചിതമായ മുഖം എന്നതാണ് അമ്മയിൽ അംഗത്വം നൽകുന്നതിനുള്ള അനൗദ്യോഗികമായ മാനദണ്ഡം. ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി നിർമാതാക്കൾക്കിടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നിർമാതാക്കൾ തങ്ങളുടെ തീരുമാനം കടുപ്പിച്ചത്. സിനിമ സംഘടനകളിൽ അംഗത്വമുള്ളവരുമായി മാത്രമേ എഗ്രിമെന്റ് ഒപ്പിടുകയുള്ളൂവെന്ന് നിർമാതാക്കളുടെ സംഘടനകള്‍ നിലപാടെടുത്തു. ഇതനു ശേഷമാണ് കൂടുതൽ അപേക്ഷകൾ എത്തിയത്.
നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസസന്‍, നടി കല്യാണി പ്രിയദര്‍ശന്‍ എന്നിവർ ഉൾപ്പെടെ 22 പേരുടെ അപേക്ഷകൾ ഇതുവരെ പുതിയതായി അമ്മയ്ക്ക് മുന്നിൽ വന്നിട്ടുണ്ട്. അപേക്ഷ ലഭിച്ച് കഴിഞ്ഞാൽ എക്സിക്യൂട്ടീവിൽ എല്ലാവരുടെയും അനുമതി ഉണ്ടെങ്കിൽ മാത്രമേ അംഗത്വത്തിന് പ്രാഥമികാനുമതി നൽകൂ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…