മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് യുവ കൃഷ്ണയും മൃദുലയും. 2021 ജൂലൈ 8ന് രാവിലെ ആറ്റുകാല്‍ ക്ഷേത്രത്തിലായിരുന്നു ഇരുവരുടേയും വിവാഹം. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ഒരാള്‍ വരുന്നു എന്ന വാര്‍ത്ത അപ്രതീക്ഷതമായിരുന്നുവെന്നും അതുകൊണ്ടുതന്നെ മൃദുല ഗര്‍ഭിണിയണെന്ന് അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും യുവകൃഷ്ണ പറയുന്നു.
എറണാകുളത്തുനിന്നു ഷൂട്ടിങ് കഴിഞ്ഞ് വരുമ്പോഴാണ് മൃദുല വിളിക്കുന്നത്. ആ സമയം കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. കോള്‍ എടുത്തപ്പോള്‍ ഗര്‍ഭിണിയാണെന്ന് മൃദുല പറഞ്ഞു. ആദ്യം വിശ്വസിക്കാനായില്ല. കാരണം ചിലപ്പോള്‍ ഇങ്ങനെ ഒരോന്നു പറഞ്ഞ് കളിപ്പിക്കുന്ന സ്വഭാവമുണ്ട്. അങ്ങനെ വല്ലതും ആവുമെന്നാമെന്നാണ് കരുതിയത്. എന്നാല്‍ അതിനു പിന്നാലെ മൃദുല പരിശോധനാ ഫലത്തിന്റെ ചിത്രം അയച്ചു തന്നു. ഞാനൊരു അച്ഛനാകാന്‍ പോകുന്നുവെന്ന് ആ നിമിഷം ഉള്‍കൊണ്ടു. അങ്ങനെയാണ് ആ യാഥാര്‍ഥ്യം അംഗീകരിച്ചതെന്ന് യുവ പറയുന്നു.
തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിച്ച് ചില യൂട്യൂബ് ചാനലുകള്‍ വ്യാജവാര്‍ത്തകള്‍ നല്‍കുന്നതിനെക്കുറിച്ചും താരങ്ങള്‍ മനസ്സ് തുറന്നു. ‘അച്ഛനും അമ്മയും ആകാന്‍ പോകുന്ന സന്തോഷത്തിനു പിന്നാലെ മൃദുലയും യുവയും ആ ദുഃഖവാര്‍ത്ത പങ്കുവച്ചു’ എന്ന തലക്കെട്ടോടെ വിഡിയോ പ്രചരിച്ചിരുന്നു. ഗര്‍ഭിണിയായതോടെ സീരിയലില്‍ നിന്നു പിന്മാറുന്നതായി അറിയിച്ച സംഭവം വളച്ചൊടിച്ചാണ് ഇത്തരമൊരു ക്യാപ്ഷന്‍ കൊടുത്തതെന്ന മൃദുല പറയുന്നു. മൃദ്വ വ്ലോഗ്സ് എന്ന യുട്യൂബ് ചാനലിലൂടെ തങ്ങളുടെ യഥാര്‍ഥ വിശേഷങ്ങള്‍ പങ്കുവയ്ക്കുമെന്നും ഏതെങ്കിലും യൂട്യൂബ് ചാനലുകളില്‍ വരുന്ന വിഡിയോകള്‍ കണ്ട് വിശ്വസിക്കരുതെന്നും യുവ പറഞ്ഞു.