ഈ ഈദിന് പ്രേക്ഷകർക്ക് ഇതിലും മികച്ചൊരു സമ്മാനം സൽമാൻ ഖാനിൽ നിന്നും ഷാരൂഖ് ഖാനിൽ നിന്നും ലഭിക്കുവാനില്ല. ഇരുവരും വീണ്ടുമൊന്നിക്കുന്ന സീറോയുടെ ടീസർ പുറത്തിറങ്ങി. സൽമാൻ ഖാനൊപ്പം ചുവടുകൾ വെക്കുന്ന കുള്ളനായ ഷാരൂഖ് ഖാനെയാണ് ടീസറിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. തനു വെഡ്സ് മനു, തനു വെഡ്സ് മനു റിട്ടേൺസ് തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ആനന്ദ് എൽ റായിയാണ് ചിത്രത്തിന്റെ സംവിധാനം. കത്രീന കൈഫ്, അനുഷ്ക, മാധവൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.