Tuesday, August 21

പ്രളയ ബാധിതർക്ക് സഹായഹസ്തവുമായി താരസംഘടന അമ്മ

Google+ Pinterest LinkedIn Tumblr +

കേരളത്തിൽ എങ്ങും കാലവര്‍ഷം കലി തുള്ളിപ്പെയ്യുകയാണ്. വ്യാഴാഴ്ച്ച മാത്രം മഴക്കെടുതിയില്‍ 22 പേരാണ് മരിച്ചത്. കാണാതായ നാലുപേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടി. ജലനിരപ്പ് ഉയര്‍ന്നതോടെ സംസ്ഥാനത്തെ 24 അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. മഴക്കെടുതിയില്‍ നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചു

ഇതിനിടയിൽ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി താര സംഘടനയായ അമ്മ രംഗത്തെത്തി.കേരളത്തിൽ അങ്ങോളമിങ്ങോളം കഷ്ടത അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായി മാറാൻ അമ്മ തീരുമാനം എടുക്കുകയായിരുന്നു.

ഇതിനുള്ള ആദ്യ പടി എന്നോണം 10 ലക്ഷം രൂപയുടെ ഡിഡി എം എൽ എ മുകേഷ് ,നടൻ ജഗദീഷ് എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഏൽപ്പിച്ചു.കൂടുതൽ സഹായങ്ങൾ അമ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അവർ അറിയിച്ചു.

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: