സംസ്ഥാനം പ്രളയക്കെടുതിയില്‍ ദുരിതാനുഭവിക്കുകന്നത് മലയാളികള്‍ കണ്മുന്നില് കണ്ട ഞെരുക്കം മാറിയിട്ടില്ല. കേരളം ഇന്നേ വരെ കണ്ടതില്‍ ഏറ്റവും ഭീകരമായ പ്രളയമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാളികള്‍ നേരിട്ടത്. ശക്തമായ മഴയിലും പേമാരിയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയവര്‍ ഇപ്പോഴും സഹായത്തിനായി കാത്തിരിക്കുകയാണ്. കേരളത്തിലെ ഇടുക്കി , കൊച്ചി എന്നിവിടങ്ങളില്‍ പ്രളയത്തിന്റെ കാഠിന്യം വളരെയേറെ കൂടുതലായിരുന്നു.
ഇതിനിടയിൽ പ്രളയബാധിതർക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് നടി ആശാ ശരത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുകകൾ അയക്കുവാൻ പ്രവാസികളോട് പറഞ്ഞിരിക്കുകയാണ് നടി ഇപ്പോൾ.ഫേസ്ബുക്കിൽ കൂടിയായിരുന്നു നടി ഈ കാര്യം അറിയിച്ചത്.താന്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ നാട്ടിലേക്ക് കണ്ടെയ്നറുകളില്‍ സാധനങ്ങള്‍ അയക്കുമ്ബോള്‍ അത് അവിടെ എത്താന്‍ ചെറിയ കാലതാമസം എടുക്കുന്നുണ്ട്. കേരളത്തിന് നിലവിലെ സാഹചര്യത്തില്‍ വേണ്ടത് പണമാണ്, അതുകൊണ്ട് എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കണമെന്നാണ് ആശാ ശരത്ത് ആവശ്യപ്പെടുന്നത്.