താരങ്ങളെയും അവരുടെ സ്വകാര്യ ജീവിതത്തിലേക്കും എത്തിനോക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് മാധ്യമങ്ങൾ. ബോളിവുഡിൽ താര രാജാവായ ഷാരൂഖിനെ സംബന്ധിക്കുന്ന വർത്തയാണെങ്കിൽ മാധ്യമങ്ങൾക്കു ആഘോഷിക്കാൻ ഏറെയുണ്ടാകും.താര രാജാവിന്റെ മകളെ കുറിച്ചാകുമ്പോൾ അത് പറയേണ്ട കാര്യമില്ല. ഇപ്പോൾ നവമാധ്യമങ്ങളിൽ ഏറെ വൈറൽ ആയിരിക്കുന്നത് ഷാരൂഖിന്റെ മകൾ സുഹാനയുടേതാണ്. അതീവ ഗ്ലാമറസ് ലുക്കിൽ തന്റെ കൂട്ടുകാരിയോടൊപ്പം അവധിക്കാലം ചിലവഴിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബിക്കിനിയിൽ സൺ ഗ്ലാസ് ധരിച്ചു അല്പം ഹോട്ട് ആയിത്തന്നെയാണ് താരപുത്രിയുടെ പോസ്.
തന്റെ വസ്ത്രധാരണ കൊണ്ട് താരപുത്രി ഇതിനു മുൻപും വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. മുത്തശിക്കും കസിനുമൊപ്പം നിൽക്കുന്ന ചിത്രം കുറച്ചുനാൾ മുൻപ് ‘അമ്മ ഗൗരി ഖാൻ പോസ്റ്റ് ചെയ്യുകയുണ്ടായി. എന്നാൽ അന്ന് സുഹാനയുടെ വസ്ത്രധാരണത്തെ സംബന്ധമായി ഒരുപാട് വിമർശനങ്ങളും കമന്റുകളും ഉണ്ടായിരുന്നു. എന്നാൽ അന്ന് വിമർശിച്ചവരോട് ഇതിലൊന്നും തന്നെ തളർത്താൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് പുതിയതായി പുറത്തുവന്ന ചിത്രങ്ങളെല്ലാം. എന്തായാലും ക്യാമറ കണ്ണുകൾ എപ്പോഴും പിന്തുടരുന്ന സുഹാനയുടെ ഈ ചിത്രങ്ങൾ മാധ്യമങ്ങൾ ആഘോഷമാക്കിയിരിക്കുകയാണ്.