ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആയിരിക്കുകയാണ്. ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ സിനിമയുടെ ഷൂട്ടിങ് എല്ലാം നിർത്തി വച്ച് താരങ്ങളടക്കം എല്ലാവരും സ്വന്തം വീടുകളിൽ ആയിരിക്കുന്നു. വീട്ടിലിരുന്ന് ജോലികൾ ചെയ്യുന്ന ബിജു മേനോന്റെയും മകന്റെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സംയുക്തയും ജോലി ചെയ്യുന്ന മകന്റെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് നവ്യാനായരും ഒപ്പം റഹ്മാനും രംഗത്തെത്തിയിരുന്നു.
ഇപ്പോൾ വീടിന്റെ പറമ്പ് വൃത്തിയാക്കുന്ന സുരഭി ലക്ഷ്മിയുടെ ചിത്രങ്ങളാണ് കാണുവാൻ സാധിക്കുന്നത്. പറമ്പ് വൃത്തിയാക്കുകയും ചെടികൾ പരിപാലിക്കുകയും ചെയ്യുന്ന തിരക്കിലാണ് താരമിപ്പോൾ. വിശ്രമ ജീവിതത്തിൽ തന്റെ സഹോദരനുമായി തൂമ്പയും ചൂലുമെടുത്ത് പറമ്പിലേക്ക് ഇറങ്ങിയിരിക്കുകയാണ് സുരഭി. ‘കൊറോണ പണികൾ. പറമ്പു അടിച്ചു കത്തിക്കുക. അൽപ്പം കൃഷി, വായന, തുടങ്ങി നീളുന്നു ആ ലിസ്റ്റ്…… എല്ലാം അതീവ ജാഗ്രതയോടെ… നിങ്ങളും വീട്ടിൽ തന്നെയല്ലേ. കുറച്ചു കാലം ഇങ്ങനെ പോട്ടെ. എല്ലാം നല്ലതിനാണെന്നേ. ഒക്കെ ശരിയാവും..’–ഇങ്ങനെ കുറിച്ചു കൊണ്ടാണ് സുരഭി തന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്.