കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ബ്രദേഴ്സ് ഡേയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.യുവ സുപ്പർ താരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ.മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് കോമഡി എന്റർടൈനർ ആയിട്ടാണ് ബ്രദേഴ്സ് ഡേ അണിയിച്ചൊരുക്കുന്നത്.
ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ,മിയ, പ്രയാഗ മാർട്ടിൻ ,മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിൽ കലാഭവൻ ഷാജോണും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ചിത്രത്തിൽ തമിഴ് നടൻ പ്രസന്നയും അഭിനയിക്കുന്നുവെന്നാണ് ഏറ്റവും പുതിയ വാർത്തകൾ.
ചിത്രത്തിൽ വിജയരാഘവനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിജയരാഘവന്റെ ചിത്രത്തിലെ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം .ഫ്രീക്ക് ലുക്കിൽ വളരെ ചെറുപ്പക്കാരനെപ്പോലെ കാണുന്ന വിജയരാഘവന്റെ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. “ഈ കൂട്ടത്തിൽ ഒരാൾ വിജയരാഘവൻ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല സുഹൃത്തുക്കളെ” എന്നു തുടങ്ങി നിരവധി ക്യാപ്ഷനുകലും ട്രോളുകളുമാണ് വിജയരാഘവന്റെ ലുക്കിനെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മുഴുനീള കോമഡി ചിത്രമായ ബ്രദേഴ്സ് ഡേയിൽ വിജയരാഘവൻ ആദ്യവസാനം തിളങ്ങുമെന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ചിത്രം ദീപാവലി റിലീസായി തീയേറ്ററുകളിലെത്തും.