ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ ആദ്യഭാഗത്ത് പ്രേക്ഷകരെ ഞെട്ടിച്ച ഒരു കഥാപാത്രമാണ് കാലകേയൻ. ആരെയും പേടിപ്പെടുത്തുന്ന കാട്ടാളവേഷവും കിലിക്കി ഭാഷയുമായി ആ കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാകർ ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിൽ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനിൽ കിലിക്കി ഭാഷയിൽ പ്രഭാകർ ദിലീപിനോട് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.