മലയാള സിനിമയിൽ പുതുതലമുറയിൽ മാസ്സ് ചിത്രങ്ങൾക്ക് വേറിട്ട തലം സമ്മാനിച്ച സംവിധായകനാണ് അജയ് വാസുദേവ്. മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം ഒരുക്കിയ മൂന്ന് ചിത്രങ്ങളും ബോക്സോഫീസിൽ വലിയ വിജയങ്ങളായിരുന്നു. രാജാധിരാജ മാസ്റ്റർ പീസ് ഷൈലോക്ക് ഇനി ചിത്രങ്ങളിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വേറിട്ട മാസ് കഥാപാത്രങ്ങളെ സൃഷ്ടിക്കുവാൻ
അജയ് വാസുദേവന് സാധിച്ചു .ഒരു കടുത്ത മമ്മൂട്ടി ആരാധകനാണ് അജയ് എന്നത്
എല്ലാ സിനിമാ പ്രേമികൾക്കും അറിയാവുന്ന ഒരു കാര്യമാണ്. അജയ് യുടെ ഓരോ സിനിമ റിലീസ് ആകുമ്പോഴും അദ്ദേഹം കേൾക്കുന്ന ഒരു ചോദ്യമാണ് എന്നാണ് ഇനി മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുക എന്നത്. അതിന് ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
ലാലേട്ടനെ നായകനാക്കി ഒരു സിനിമ എടുക്കുവാൻ അതിയായ ആഗ്രഹമുണ്ട് എന്നും അതിന് അനുയോജ്യമായ ഒരു കഥ രൂപപ്പെട്ടു വരികയാണെങ്കിൽ തീർച്ചയായും ചെയ്യുമെന്നും എന്നും അദ്ദേഹം പറയുന്നു. ആ ചിത്രം ഒരു പക്കാ മാസ്സ് ചിത്രമായിരിക്കുമെന്ന പറയേണ്ടതില്ലല്ലോ,അജയ് കൂട്ടിച്ചേർത്തു.
ഷൈലോക്ക് ആയിരുന്നു അജയ്യുടെ അവസാനം റിലീസ് ആയ ചിത്രം.ബിബിൻ മോഹനും അനീഷ് ഹമീദും തിരക്കഥയൊരുക്കുന്ന ഷൈലോക്ക് പക്കാ മാസ്സ് എന്റർടൈനറായിട്ടാണ് എത്തിയത്. തമിഴ് – മലയാളം ഭാഷകളിൽ ഒരേ സമയം ഒരുങ്ങിയ ചിത്രത്തിന് തമിഴിൽ കുസേലൻ എന്നാണ് പേര്. തമിഴ് സീനിയർ താരം രാജ് കിരൺ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഗുഡ്വിൽ എന്റർടൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രത്തിൽ മീന, ബിബിൻ ജോർജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, അർത്ഥന ബിനു തുടങ്ങിയവരും അഭിനയിച്ചു.