നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സിദ്ധാർത്ഥ് ഭരതൻ. താരം പിന്നീട് അഭിനയ ജീവിതത്തിൽ നിന്നും സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ഭരതൻ സംവിധാനം ചെയ്ത ‘നിദ്ര’യുടെ റീമേക്കിലൂടെയാണ് അദ്ദേഹം സംവിധാനാകുന്നത്. തുടർന്ന് ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന സിനിമ സംവിധാനം ചെയ്തു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
സംസിധായകൻ ഭരതന്റെയും കെപിഎസ്സി ലളിതയുടെയും മകനായ സിദ്ധാർത്ഥ് 2019 ഓഗസ്റ്റ് 31നാണ് അടുത്ത സുഹൃത്തായ സുജിന ശ്രീധരനെ വിവാഹം ചെയ്തത്. ഇപ്പോൾ ഇരുവർക്കും കുഞ്ഞു ജനിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്. പെൺകുഞ്ഞ് ആണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും സിദ്ധാർത്ഥ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.