Wednesday, December 19

പൊട്ടിച്ചിരിപ്പിച്ച് ആദ്യ പകുതി;ഡ്രാമയ്ക്ക് മികച്ച റിപ്പോർട്ടുകൾ

Google+ Pinterest LinkedIn Tumblr +

ലോഹത്തിന് ശേഷം സംവിധായകന്‍ രഞ്ജിതും മോഹന്‍ലാലുമൊന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ചിത്രം 250 സ്ക്രീനുകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ മികച്ച റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

കുറച്ചു കാലമായി പ്രേക്ഷകര്‍ക്ക് അന്യമായിരുന്ന ലാലിന്റെ തമാശകളും കുസൃതികളുമെല്ലാം ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടും എത്തുന്നു എന്നതാണ് കിട്ടുന്ന റിപ്പോർട്ടുകൾ.

അരുന്തതി നാഗ്, നിരഞ്ജ് മണിയന്‍പിള്ള രാജു, ദിലീഷ് പോത്തന്‍, ശ്യാമ പ്രസാദ്, കനിഹ, സുബി സുരേഷ്, രഞ്ജി പണിക്കര്‍, ശാലിന്‍ സോയ, ടിനി ടോം എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
രാജശേഖരന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. രേഖ എന്ന കഥാപാത്രമായി ആശ ശരത് മോഹന്‍ലാലിന്റെ ഭാര്യാവേഷവും കൈകാര്യം ചെയ്യുന്നു.

ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സ്, വര്‍ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസറും മഹാ സുബൈറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്

Share.

About Author

Leave A Reply