ഹർത്താലിനെ പോലും വക വെക്കാതെ തീയറ്ററുകൾ നിറച്ച ഒടിയനിലെ റിലീസിന് മുന്നേ സൂപ്പർഹിറ്റായി മാറിയ ‘കൊണ്ടൊരാം’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഒടിവിദ്യയിലൂടെ മാനായി മാറിയ മാണിക്യന്റെയും അവന്റെ പ്രിയപ്പെട്ട അബ്രാട്ടിയുടെയും മനോഹര പ്രണയത്തിന്റെ കാഴ്ച്ചകൾ കൊണ്ട് സമ്പന്നമാണ് ഈ ഗാനം. റഫീഖ് അഹമ്മദിന്റെ മനോഹരമായ വരികൾക്ക് ഈണമിട്ടിരിക്കുന്നത് എം ജയചന്ദ്രനാണ്. സുധീപ് കുമാറും ശ്രേയ ഘോഷാലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീകുമാർ മേനോൻ സംവിധാനം നിർവഹിച്ച ഒടിയൻ കുടുംബപ്രേക്ഷകരുടെ ഇഷ്ടചിത്രമായി മുന്നേറുകയാണ്.