Tuesday, August 21

ഒമറിക്കയുടെ പവർസ്റ്റാർ മമ്മുക്കയോ? ഫാൻ മേഡ് പോസ്റ്റർ വൈറലാകുന്നു

Google+ Pinterest LinkedIn Tumblr +

ഹാപ്പി വെഡിങ്ങ് എന്ന ഒറ്റച്ചിത്രം കൊണ്ട് മലയാളസിനിമയിൽ തന്റേതായ ഒരു സ്ഥാനം പിടിച്ചടുക്കിയ സംവിധായകനാണ് ഒമർ ലുലു. ചങ്ക്സ് എന്ന ചിത്രത്തിലൂടെ ആ സ്ഥാനം കൂടുതൽ ഉറപ്പിച്ച ഒമർ ലുലു ഒരുക്കുന്ന ഒരു അടാർ ലൗ അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിലെ വിനീത് ശ്രീനിവാസൻ ആലപിച്ച മാണിക്യ മലരായ എന്ന ഗാനവും പ്രിയയുടെ കണ്ണിറുക്കലും ദേശീയ തലത്തിൽ പോലും ശ്രദ്ധ നേടി വൈറലായിരുന്നു. ഇതിനിടയിൽ തന്നെ തന്റെ പുതിയ ചിത്രം സംവിധായകൻ അന്നൗൺസും ചെയ്‌തിരുന്നു. മമ്മൂക്ക നായകനായ മാസ്റ്റർപീസിന്റെ നിർമാതാവായ സി എച്ച് മുഹമ്മദ് കോയയാണ് ചിത്രത്തിന്റെ നിർമാണം. പവർ സ്റ്റാർ എന്ന് പേരിട്ടിരിക്കുന്ന ഈ ഒമർ മാസ്സിൽ ആരാണ് നായകനെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതിനിടയിലാണ് മമ്മുക്കയെ വെച്ച് ചിത്രത്തിന്റെ ഒരു ഫാൻ മേഡ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മമ്മുക്ക തന്നെയാണോ ചിത്രത്തിൽ നായകനെന്ന് കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്ത് വരുന്നതിന് അനുസരിച്ച് വ്യക്തമാകും.

Mammootty in Power Star Fan Made Poster

Mammootty in Power Star Fan Made Poster

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: