മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ, പൃഥ്വിരാജ് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലുസിഫർ.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആകുമെന്ന് ആണ് പറയപ്പെടുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് വണ്ടിപ്പെരിയാറിൽ ആരംഭിച്ചിരുന്നു.ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിന്റെ സ്റ്റില്ലുകൾ ലൊക്കേഷനിൽ നിന്ന് പുറത്തായിരുന്നുചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിംഗ് ലാലേട്ടന്റെ സ്വന്തം നാടായ തിരുവന്തപുരത്ത് വെച്ചാണ് നടക്കുക.
തിരുവനന്തപുരത്ത് തന്നെ ഇരുപത്തി അഞ്ചോളം വ്യത്യസ്ത ലൊക്കേഷനിൽ ലുസിഫർ ഷൂട്ടിംഗ് നടക്കും.ആദ്യം തിരുവനന്തപുരം വിമൻസ് കോളേജിൽ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.പിന്നീട് മോഡൽ സ്കൂളിലും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കും.ആഗസ്റ്റ് 12നാണ് രണ്ടാം ഷെഡ്യൂൾ ഷൂട്ടിംഗ് ആരംഭിക്കുക.ഓഗസ്റ്റ് 10 വരെ വണ്ടിപ്പെരിയാറിൽ തന്നെയാണ് ഷൂട്ടിംഗ്.