Wednesday, November 14

മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസുമായി ഒടിയൻ എത്തുന്നു

Google+ Pinterest LinkedIn Tumblr +

മലയാള സിനിമ കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍. മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം
ഡിസംബര്‍ പതിനാലിന് തിയേറ്ററുകളിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായതിനാ‍ല്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നതിനൊപ്പം ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും ഒടിയന്‍ എത്തും.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്.

ഫാന്റസി ചിത്രങ്ങള്‍ക്ക് വന്‍ പ്രാധാന്യമുള്ള ജപ്പാനിലും ഈ ദിവസം തന്നെ ചിത്രമെത്തുമെന്ന റിപ്പോര്‍ട്ടുമുണ്ട്.
സ്‌പേസ് ബോക്‌സ് ജപ്പാന്‍ എന്ന വിതരണക്കാരാണ് ഒടിയന്‍ ജപ്പാനിലെത്തിക്കുന്നത്. ഫാന്റസിക്കൊപ്പം ആക്ഷന്‍ രംഗങ്ങളും ലോക നിലവാരം പുലര്‍ത്തുന്ന തരത്തിലുള്ളതായതിനാല്‍ ജപ്പാനില്‍ ചിത്രം വന്‍ വിജയമാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.

ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്.

Share.

About Author

Leave A Reply