വിജയ് സേതുപതി – മാധവൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം വിക്രം വേദ കഥ സൊള്ളുവാൻ ബോളിവുഡിലേക്ക്. ബോക്സ് ഓഫീസ് വിജയവും നിരൂപക ശ്രദ്ധയും ഒരു പോലെ ലഭിച്ച സിനിമയുടെ ഹിന്ദി റീമേക്കിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ആമിര്‍ ഖാനും സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളായി എത്തും. വിക്രം വേദ ഹിന്ദിയില്‍ എത്തുമ്പോള്‍ മാധവന് അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാന് ആയിരിക്കും. വിജയ് സേതുപതി അവതരിപ്പിച്ച ‘വേദ’യെ അവതരിപ്പിക്കുക ആമിര്‍ ഖാന് ആയിരിക്കും.
പുഷ്ക്കര്‍-ഗായത്രി തന്നെയായിരിക്കും ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുക. ഹിന്ദിയിലും ചിത്രത്തിന്റെ പേര് വിക്രം വേദ എന്ന് തന്നെയായിരിക്കും. മാർച്ചിൽ ഷൂട്ട് തുടങ്ങുമെന്നാണ് അറിയുന്നത്. പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ നീരജ് പാണ്ഡേയാണ് നിർമ്മാണം.