മിമിക്രി താരമായി വന്ന് ഒടുവില്‍ സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയ കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത പൃഥിരാജ് നായകനായി എത്തിയ ‘ബ്രദേഴ്സ് ഡേ’ തീയേറ്ററുകളില്‍ നിറഞ്ഞോടിയിരുന്നു. ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങില്‍ വച്ച് ചിത്രത്തിന്റെ നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സിനിമാപ്രേമികളുടെ ഇടയില്‍ ശ്രദ്ദയ നേടുന്നത്.
പൃഥിരാജിനെ നായകനാക്കി പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത ലിസ്റ്റിന് നിര്‍മിച്ച ‘വിമാനം’ ബോക്സ് ഓഫീസ് പരാജയമായിരുന്നു. തനിക്ക് വിമാനം വരുത്തി വച്ച നഷ്ടം നികത്തി തന്നത് ബ്രദേഴ്സ് ഡേ ആണെന്നാണ് ലിസ്റ്റിന് ചടങ്ങില്‍ ആരാധകരോടായി പറഞ്ഞത്. ബ്രദേര്‍സ് ഡേ ചെയ്യാനുണ്ടായ കാരണവും പൃഥിരാജ് തന്നെയാണെന്നും ലിസ്റ്റിന് തുറന്നു പറഞ്ഞു. ലിസ്റ്റിന് നിര്‍മ്മിക്കുന്ന പൃഥിരാജ് നായകനാകുന്ന അടുത്ത ചിത്രം ‘ഡ്രൈവിങ് ലൈസന്‍സ്’ ആണ്.
ജീന്‍ പോള്‍ ലാല്‍ ആണ് ചിത്രം ഒരുക്കുന്നത്. കാറുകളോട് അടങ്ങാത്ത ഭ്രമമുള്ള ഒരു സൂപ്പര്‍ താരത്തിന്റെ വേഷത്തിലാണ് പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക എന്നാണ് സൂചന. ”കെട്ട്യോളാണെന്റെ മാലാഖ” എന്ന ചിത്രമാണ് ലിസ്റ്റിന് സ്റ്റീഫന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങുന്ന അടുത്ത ചിത്രം.