ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം പി മാരാണ് നുസ്രത്ത് ജഹാനും മിമി ചക്രബർത്തിയും.
പാർലമെന്റിലെ ആദ്യ സന്ദർശനം ആഘോഷമാക്കിയിരിക്കുകയാണ് ഇരുവരും. പാന്റും ഷർട്ടും ധരിച്ച് കൂളിംഗ് ഗ്ലാസ് വച്ചുകൊണ്ടാണ് ഇവർ പാർലമെന്റിൽ എത്തിയത്. സാധാരണ വനിതാ എംപിമാർ പാർലമെന്റിൽ എത്താറ് സാരിയോ സാല്‍വാര്‍ കമ്മീസോ ധരിച്ചാണ് . അതുകൊണ്ട് ഇവരുടെ വസ്ത്ര രീതി ഭൂരിഭാഗം ആളുകൾക്കും ഇഷ്ടമായില്ല.അതുകൊണ്ടുതന്നെ ഇവർ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വലിയ വിമർശനങ്ങളും അവർ നേരിടേണ്ടി വന്നു.
ഇഷ്ടമുള്ള വസ്ത്രം ധരിച്ച് പാർലമെന്റിൽ എത്തിയതിന് ഇവരെ അഭിനന്ദിക്കുന്നവരോടൊപ്പം തന്നെ പാർലമെന്റ് ഒരു ഫോട്ടോ സ്റ്റുഡിയോ അല്ല എന്ന് പറഞ്ഞ് വിമർശിക്കുന്നവരും ഉണ്ട്. പാർലമെന്റിൽ ഇനി മാറ്റത്തിന്റെ കാറ്റ് വീശും എന്ന് ഇവർ പറയുന്നു. ലോക്സഭയിലേക്ക് ജയിച്ചുകയറിയ വനിതകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട രണ്ട് പേരുകളാണ് ഇവരുടേത്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച അന്നുമുതൽ നിരവധി ലൈംഗിക അധിക്ഷേപങ്ങൾക്ക് ആണ് ഇരുവരും വിധേയരായത്.