ഇന്ദ്രജിത്ത്, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മോഹൻലാൽ. കടുത്ത മോഹൻലാൽ ആരാധകരുടെ കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് എറണാകുളത്ത് നടന്നു.
മലയാള സിനിമയിലെ പ്രമുഖരായ ഒട്ടനവധി പേർ ചടങ്ങിൽ സാന്നിഹിതർ ആയിരുന്നു.ചടങ്ങിൽ വെച്ച് ലാലേട്ടനെ കുറിച്ച് ഇന്ദ്രജിത്തിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ തരംഗമാകുന്നത്.
ഇന്ന് എല്ലാരും മോഹൻലാൽ മോഹൻലാൽ എന്ന് പറയുമ്പോൾ ആറാം ക്ലാസ്സ് മുതൽ എന്റ ലാലുവിനെ സ്കൂളിൽ കൊണ്ട് വിടുന്ന മല്ലിക ചേച്ചി ആണ് ഞാൻ… ഞാൻ ഇപ്പോളും ലാലു ലാലു എന്നാണ് വിളിക്കുന്നത് അന്ന് മുതൽ ഇന്ന് വരെ എല്ലാവരോടും ഉള്ള ആ മനുഷ്യ സ്നേഹം, കുരുത്തം,എല്ലാരോടും സ്വൊയം തിരിച്ചറിഞ്ഞു ബഹുമാനിക്കാൻ ഉള്ള ആ കഴിവ് അതൊക്കെ സിനിമയിൽ ഒക്കെ എത്തി കയ്യുമ്പോ പലർക്കും മങ്ങി പോകാറുണ്ട് മാഞ്ഞു പോകാറുണ്ട്. പക്ഷെ എന്റ മക്കളോട് ഞാൻ എപ്പോളും പറയും ലാലേട്ടനെ കണ്ടു പഠിക്കണം പഠിക്കണം എന്ന് അത് തന്നെ ആണ് ലാലിന്റ ഐശ്വര്യം,മല്ലിക പറഞ്ഞു.ആരാവങ്ങളോടെയാണ് ആരാധകർ ഈ വാക്കുകളെ എതിരേറ്റത്.