ഷാങ്ഹായി ചലച്ചിത്ര മേളയിൽ പുരസ്കാര നിറവിൽ ഇന്ദ്രൻസും വെയിൽ മരങ്ങൾ ചിത്രവും.ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാർഡ് ആണ് ചിത്രത്തെ തേടി എത്തിയത്.ഇത് രണ്ടാംതവണയാണ് ഡോക്ടർ ബിജുവിന്റെ ഒരു ചിത്രം ഷാങ്ഹായി ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെടുന്നത്. 2012ലെ പൃഥ്വിരാജ് നായകനായ ആകാശത്തിന്റെ നിറം ആയിരുന്നു ആദ്യചിത്രം.
ടര്‍ക്കിഷ് സംവിധായകനായ നൂറി ബില്‍ഗേ സെയാലിന്‍ ആണ് ഇത്തവണ ജൂറി ചെയർമാൻ.112 രാജ്യങ്ങളില്‍ നിന്നായി 3964 സിനിമകളില്‍ നിന്നാണ് 15 സിനിമകള്‍ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്ന് വെയിൽ മരങ്ങൾ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്.