സിനിമ എന്നത് ഒരുപാട് പേരുടെ അന്നമാണ്, വിയർപ്പാണ്, സ്വപ്നമാണ്. അതിനെ മാധ്യമവേശ്യതരം കാണിച്ച് സ്വന്തം ധർമ്മം എന്താണെന്ന് ഓർക്കാതെ മാതൃഭൂമി ചെയ്തു കൂട്ടുന്ന സ്വാർത്ഥത നിറഞ്ഞ പ്രവൃത്തികൾക്കെതിരെ ശബ്ദമുയർത്തി സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ. ദിലീപ് വിഷയം മുതൽ സിനിമാക്കാരടക്കം കൈയ്യൊഴിഞ്ഞ മാതൃഭൂമി പിന്നീട് ഇറങ്ങിയ എല്ലാ ചിത്രങ്ങൾക്കും നെഗറ്റീവ് റിവ്യൂസ് ആണ് ഇട്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായിരിക്കുകയാണ് ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവർ ഒരുമിച്ച ‘ഇര’. വൈശാഖ് ഉദയ് കൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ സൈജു S S സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രമായ ഇര ഒരു സസ്പെൻസ് ത്രില്ലറാണ്. റിവ്യൂ എന്ന പേരിൽ ചിത്രത്തിന്റെ സസ്പെൻസും ക്ലൈമാക്സും വിശദമായി വെളിപ്പെടുത്തിയിരിക്കുകയാണ് മാതൃഭൂമി. ഒരു കാര്യത്തിൽ ആശ്വാസമുണ്ട്. ‘മാതൃഭൂമിയുടെ റിവ്യൂ മോശമാണെങ്കിൽ സിനിമ നല്ലതായിരിക്കും’ എന്നൊരു വിശ്വാസം പ്രേക്ഷകർക്കിടയിൽ വളർന്നു വന്നിട്ടുള്ളതിനാൽ റിവ്യൂ ആരും കാര്യമായി എടുക്കുന്നില്ല. എങ്കിലും പ്രതിഷേധം ശക്തമാണ്. ഏറ്റവും വേറിട്ട പ്രതിഷേധം നടത്തിയിരിക്കുന്നത് ചിത്രത്തിൽ അഭിനയിച്ച അലക്സാണ്ടർ പ്രശാന്താണ്. ടോയ്ലറ്റ് പേപ്പറിന് പകരം മാതൃഭൂമി പത്രം ഉപയോഗിക്കുക എന്ന ഒരു പുത്തൻ സംസ്കാരമാണ് അദ്ദേഹം മുന്നോട്ട് വെച്ചിരിക്കുന്നത്. സൈഡ് എഫക്ട്സ് വല്ലതുമുണ്ടാകുമോ എന്ന പേടിയും അദ്ദേഹം മറച്ചു വെക്കുന്നില്ല.