മോഹൻലാൽ നായകനായി എത്തുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ പ്രഖ്യാപനം വലിയ ആഘോഷമായാണ് മലയാള സിനിമ കൊണ്ടാടിയത്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് ഏകദേശം നൂറ് കോടിയോളം ബഡ്ജറ്റ് കണക്കാക്കുന്നു.
ഡോക്ടർ റോയ് സി ജെയും സന്തോഷ് കുരുവിളയും ചിത്രത്തിന്റെ സഹാനിര്മാതാക്കൾ ആകും.100 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.വിദേശത്ത് നിന്നുള്ള നിരവധി ടെക്നീഷ്യന്മാർ ചിത്രത്തിന്റെ ഭാഗമാകും.
ചിത്രത്തിന്റെ കാസ്റ്റിംഗ് പൂർത്തിയായി വരികയാണ്.ചിത്രത്തിലെ ആദ്യ ഒഫീഷ്യൽ കാസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാർ ഒന്നാമനായി മലയാളത്തിന്റെ പ്രഗൽഭനായ നടൻ മധു അഭിനയിക്കും .ചിത്രത്തിൽ തമിഴ് നടൻ പ്രഭുവും അഭിനയിക്കും എന്ന് ഇപ്പോൾ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുകയാണ്.കാലപാനിക്ക് ശേഷം പ്രിയദർശൻ, മോഹൻലാൽ, പ്രഭു കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.