ബോളിവുഡ് താരം ഇർഫാൻ ഖാന്റെ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി അദ്ദേഹത്തിന്റെ ഭാര്യ സുതാപ സിക്ദർ. തന്റെ പങ്കാളിയും സുഹൃത്തുമായ ഇർഫാൻ ഒരു പോരാളിയാണെന്നും ജീവിതത്തിലെ പ്രതിസന്ധികളെ അദ്ദേഹം ശുഭപ്രതീക്ഷയോടെ നേരിടുകയാണെന്നും സുതാപ ഫെയ്സ്ബുക്കിൽ കുറിച്ചു. ആളുകളുടെ ആകാംക്ഷയെക്കുറിച്ച് താൻ ബോധവതിയാണെന്നും എന്നാൽ എന്താണ് രോഗം എന്നതിനെക്കാൾ രോഗശമനമാണ് പ്രധാനമെന്നും അവർ കുറിച്ചു.
സുതാപയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇപ്രകാരമാണ്.
എന്റെ അടുത്ത സുഹൃത്തും പങ്കാളിയും ഒരു പോരാളിയാണ്. അദ്ദേഹം ജീവിതത്തിലെ പ്രതിസന്ധികളോട് പോരടിക്കുകയാണ്. നിങ്ങളുടെയൊക്കെ പ്രാർഥനകൾക്കും അന്വേഷണങ്ങൾക്കും നന്ദി. എന്റെ പങ്കാളി എന്നെയും ഒരു പോരാളിയാക്കി മാറ്റിയിരിക്കുന്നു. ഞാനിപ്പോൾ യുദ്ധഭൂമിയിലെ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. എനിക്കിത് ജയിച്ചേ പറ്റൂ. കുടുംബത്തിന്റെയും കൂട്ടുകാരുടെയും ഞങ്ങളെ സ്നേഹിക്കുന്ന നിങ്ങളോരോരുത്തരുടെയും പിന്തുണയുള്ളതു കൊണ്ട് വിജയം സുനിശ്ചിതമാണ്. നിങ്ങൾക്ക് രോഗമെന്താണെന്നറിയാനുള്ള ആകാംക്ഷയുണ്ടെന്നറിയാം. പക്ഷേ അതെന്തായാലും അതിന്റെ ശമനത്തിനായി പ്രാർഥിക്കുക. എല്ലാവരും ജീവിതത്തിന്റെ സംഗീതത്തിന് ചെവി കൊടുത്ത് അതിനൊപ്പിച്ച് നൃത്തം ചെയ്യുക. ഞാനും കുടുംബവും വൈകാതെ നിങ്ങൾക്കൊപ്പം ചേരുന്നതാണ്. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.
ഊഹാപോഹങ്ങൾ പ്രചിപ്പിക്കരുതെന്നും തനിക്ക് അപൂർവ രോഗമാണെന്നും ഇർഫാൻ ഖാൻ തന്നെയാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. രോഗനിര്‍ണയത്തിന് ശേഷം പത്തുദിവസത്തിനകം കുടുതൽ കാര്യങ്ങൾ നിങ്ങളെ ഞാൻ തന്നെ അറിയിക്കുന്നതാണെന്നും താരം ട്വിറ്ററിൽ കുറിച്ചു.
ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ സിനിമകളി ല്നിന്നെല്ലാം അവധി എടുത്തിരിക്കുകയാണ് ഇര്ഫാന്. പൊളിറ്റിക്കല്‍ സറ്റയര്‍ സീരീസ് ദ് മിനിസ്ട്രിയുടെ ഷൂട്ടിംഗിനായി പഞ്ചാബിലേക്ക് പോകാനിരിക്കുകയായിരുന്നു അദ്ദേഹം. അതോടൊപ്പം തന്നെ ബ്ലാക്ക്മെയിലിന്റെ പ്രമോഷനിലും പങ്കെടുക്കേണ്ടതുണ്ട്. അതിനിടയിലാണ് താരത്തിന് അസുഖം പിടിപെട്ടത്.
ഇര്ഫാന് ഖാന് ഏറ്റെടുത്ത എല്ലാ ജോലികളും റീഷെഡ്യൂള്‍ ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ പിആര്‍ ടീം പ്രസ്താവനയില്‍ അറിയിച്ചു. ആമസോണ്‍ പ്രൈമിന്റെ വീഡിയോ സീരീസാണ് ദ് മിനിസ്ട്രി. അതിന് ശേഷം വിശാല്‍ ഭരദ്വാജ് ചിത്രത്തിലാണ് ഇര്ഫാന് അഭിനയിക്കാനിരിക്കുന്നത്.