സ്റ്റേജ് ഷോകളിലൂടെയും മിനി സ്ക്രീൻ പ്രോഗ്രാമുകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയ്യപ്പെട്ട താരമായി മാറിയ അവതാരകനും മിമിക്രി താരവും ആണ് രമേശ് പിഷാരടി. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ തൻറെ പേരിൽ ആരംഭിച്ച ഒരു ഫേക്ക് അക്കൗണ്ട് പ്രേക്ഷകർക്കു മുമ്പിൽ തുറന്നു കാട്ടുകയാണ് താരം .ഞാനും ആയി ഒരു ബന്ധവും ഇല്ല. ഇത് തുടങ്ങിയത് ആരായാലും എന്നെക്കാൾ അധികാരത്തോടെ എന്റെ സുഹൃത്തുക്കളോട് സംസാരിക്കുന്നുണ്ട് എന്ന ക്യാപ്ഷനോടെ ആണ് വെരിഫൈഡ് ആയ ഈ അക്കൗണ്ട് രമേശ് പിഷാരടി സ്ക്രീൻഷോട്ട് എടുത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചത്.
ആദ്യചിത്രമായ പഞ്ചവർണ്ണതത്തയുടെ വലിയ വിജയത്തിനുശേഷം രണ്ടാം ചിത്രമായ ഗാനഗന്ധർവ്വന്റെ ഒരുക്കത്തിലാണ് രമേശ് പിഷാരടി ഇപ്പോൾ.ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ വർക്ക് പുരോഗമിക്കുകയാണ്. ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് ദീപക് ദേവ് ആണെന്ന് കഴിഞ്ഞ ആഴ്ച രമേശ് പിഷാരടി വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ റെക്കോഡിങ് ജോലികൾ പുരോഗമിക്കുകയാണ്.