എല്ലാവരും ഇക്കാ എന്ന് വിളിക്കുന്നത് തന്നെയാണ് ഇഷ്ടമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫ് അലി. ഒരു പരിചയമില്ലാത്ത ആളുകൾ പോലും എന്നെ ഇക്കാ എന്ന് വിളിക്കുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. മതപരമായി ഉള്ള ഒരു കാര്യവുമില്ല ഇതിൽ.ഏത് മതത്തിലായാലും എന്നെ ഇക്ക എന്നാണ് വിളിക്കുന്നത്.ഞാൻ ആ വിളിയിൽ സന്തോഷം കണ്ടെത്തുന്നു, ആസിഫ് അലി പറയുന്നു.
കരിയറിന്റെ ഇടയ്ക്കുവെച്ച് മോശം സിനിമകളുടെ തിരഞ്ഞെടുപ്പ് മൂലം കരിയറിൽ വലിയൊരു വീഴ്ച്ച നേരിട്ട താരമാണ് ആസിഫ് അലി. എന്നാൽ പിന്നീട് മികച്ച തിരക്കഥകൾ മൂലവും മികച്ച അഭിനയ പാടവം കൊണ്ടും നിരവധി ഹിറ്റുകൾ സമ്മാനിച്ച് മലയാള സിനിമയിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളായി എത്തിനിൽക്കുകയാണ് ആസിഫ് അലി ഇപ്പോൾ. കക്ഷി അമ്മിണി പിള്ളയാണ് അദ്ദേഹത്തിൻറെ പുറത്തിറങ്ങിയ അവസാന ചിത്രം .ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.