ഒടുവിൽ കേരളത്തിന്റെ പ്രാർത്ഥന ഫലിച്ചു.സോന മോൾക്ക് കാഴ്ചശക്തി തിരിച്ചു കിട്ടി. കഴിഞ്ഞമാസമാണ് കേരളത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. തൃശ്ശൂർ ജൂബിലി മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുമൂലം കുട്ടിയുടെ കാഴ്ചശക്തി നഷ്ടമായ വാർത്ത ഞെട്ടലോട് കൂടിയാണ് കേരളസമൂഹം എതിരേറ്റത്. പിന്നീട് പ്രാർത്ഥനയുടെ നാളുകളായിരുന്നു. മന്ത്രി ശൈലജ ടീച്ചറെ ഈ വിഷയം ചൂണ്ടിക്കാട്ടി.ടീച്ചർ വേണ്ട നടപടി എടുക്കുകയും ചെയ്തതോടെ സോനമോൾക്ക് അനുഗ്രഹമായി . ഹൈദരാബാദിലെ പ്രസാദ് ഐ കെയർ ഹോസ്പിറ്റൽ നിന്നുള്ള സോന മോളുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചിത്രങ്ങൾ കേരളത്തിന് പുത്തൻ പ്രതീക്ഷകൾ നൽകുന്നു .ഇതോടൊപ്പം ഒരു ഫേസ്ബുക്ക് പോസ്റ്റും വൈറലാകുന്നുണ്ട്.
പോസറ്റിന്റെ പൂര്‍ണ്ണരൂപം..
കാഴ്ചകള്‍ കണ്ട് തുടങ്ങി. ചികിത്സപിഴവിനെ തുടര്‍ന്ന് ദുരിതം അനുഭവിച്ച ദിനരാത്രങ്ങള്‍ക്ക് വിട. വെളിച്ചത്തെ കണ്ട് കണ്‍തുറക്കാന്‍ കഴിയാതെ ഭയന്ന് നിലവിളിച്ച നാളുകള്‍ക്കും വിട. മികച്ച ചികിത്സ ലഭ്യമാക്കിയ സര്‍ക്കാരിന് നന്ദി.സോനമോളുടെ ദുരിതം കണ്ട് നീതി ഉറപ്പാക്കാന്‍ സഹായിച്ചു കൊണ്ടിരിക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും നന്ദി. ചികിത്സ നടക്കുന്ന ഹൈദരാബാദ് പ്രസാദ് ഐകെയര്‍ ഹോസ്പിറ്റലില്‍ നിന്നുള്ള ചിത്രം. സോനമോള്‍ ജൂണ്‍ ആറാം തീയതിയോടെ ഡിസ്ചാര്‍ജ് ചെയ്തു നാട്ടില്‍ വരുമെന്നാണ് ഇപ്പോഴത്തെ വിവരം. മെയ് 12 തീയ്യതി ആണ് ഹൈദരാബാദിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ട് പോയത്.