ഹാപ്പി വെഡിങ്, ചങ്ക്സ്,ഒരു അഡാർ ലൗ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. ധമാക്ക എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഹണി റോസ്, ബാലുവർഗീസ് പ്രധാനതാരങ്ങൾ.സെലിബ്രെഷൻ മൂഡിലുള്ള ചിത്രത്തിൽ ലാൽ, സലിം കുമാർ, ഹരീഷ് കണാരൻ ധർമ്മജൻ ബോൾഗാട്ടി, തരികിട സാബു തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.നെക്ക് സ്റ്റേജ് സിനിമാസിന്റെ ബാനറിൽ മുഹമ്മദ് അൻവർ ആണ് ചിത്രം നിർമ്മിക്കുന്നത് . സാരഗ് ജയപ്രകാശ്,വേണു ഒവി,കിരൻലാൽ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.പ്രകാശ് വേലായുധൻ ആണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം