ഷെയിൻ നിഗത്തിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രമാണ് ഇഷ്ക്. ചിത്രം ഇതിനോടകം പ്രേക്ഷകരുടേയും നിരൂപകരുടേയും ഒട്ടേറെ സിനിമാ പ്രവർത്തകരുടെയും പ്രശംസ ഏറ്റുവാങ്ങി. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. രതീഷ് രവി തിരക്കഥയെഴുതിയ ഈ ചിത്രത്തിന് ഇപ്പോൾ പ്രശംസയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രീയപ്പെട്ട സംവിധായകൻ ആയ സിബി മലയിൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആണ് ഇഷ്ക് എന്ന ചിത്രത്തോടുള്ള തന്റെ ഇഷ്ടം അദ്ദേഹം വെളിപ്പെടുത്തിയത്.“ഇഷ്കിനോട് ഒരുപാട് ഇഷ്ടം. അനുരാജ്, സംവിധാനം മനോഹരമായി. രതീഷ്, എഴുത്തു നന്നായി. ഷെയ്ൻ, ഷൈൻ, ആൻ, ലിയോണ എല്ലാവരും ഷൈനിങ് സ്റ്റാർസ്. സംഗീതം, ഛായാഗ്രഹണം എല്ലാം നല്ലതായി. കാണാത്തവർ കാണുക. കണ്ടവർ പറയുക കാണാത്തവരോട്.”
ഇങ്ങനെയാണ് അദ്ദേഹം കുറിച്ചത്. ഇഷ്ക് നിർമ്മിച്ചിരിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുകേഷ് ആർ മേഹ്ത, സി വി സാരഥി, എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപ് എന്നിവർ ചേർന്നാണ്.മലയാളി സാമൂഹത്തിന്റെ സദാചാര കാഴ്ചപ്പാടിനെ കടന്നാക്രമിക്കുന്ന ഒരു ചിത്രം കൂടിയാണിത്. സ്ഥിരം പ്രണയ ട്രാക്കിൽ നിന്നും അകലം പാലിച്ച് പുതിയ കാലം അർഹിക്കുന്ന പാതയിലൂടെ സഞ്ചരിച്ച ഇഷ്ക് വളരെയധികം കയ്യടികൾ നേടി.