മഹേഷിന്റെ പ്രതികാരത്തിനും, തോണ്ടിമുതലിനും ശേഷം ശ്യാം പുഷ്കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ കുമ്പളങ്ങി ന്യൂസ് എന്ന ചിത്രത്തിന്റെ പ്രഖ്യാപനം വന്നിട്ട് കുറച്ചു നാളുകളായി.എന്നാൽ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ദിലീഷ് പോത്തൻ നടത്തിയത്.ദിലീഷിന് പകരം സഹപ്രവർത്തകനായ മധു സി നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൽ ഫഹദാണ് വില്ലനായി വരുന്നത്.ഫഹദിന്റെ വില്ലൻ വേഷത്തെ പറ്റി തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ മനസ്സ് തുറക്കുകയാണ്.
ചിത്രത്തിലെ വില്ലൻ വേഷം ഫഹദിന് കൊടുത്തതല്ല.അദ്ദേഹം ആയതാണ്. കഥ കേട്ടുകഴിഞ്ഞപ്പോൾ ആ റോൾ വേണമെന്ന് ഫഹദ് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയിൻ നിഗം, പുതുമുഖം മാത്യു തോമസ് എന്നിവരാണ് നായകരായ നാലു സഹോദരന്മാരുടെ വേഷം ചെയ്യുന്നത്. നായികയെ ഓഡിഷനിലൂടെ കണ്ടെത്തും,അദ്ദേഹം പറഞ്ഞു.