മിനിസ്ക്രീൻ രംഗത്തെ പ്രശസ്തനായ രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണ്ണ തത്ത.മികച്ച അഭിപ്രായങ്ങൾ നേടുന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.
ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായിട്ടാണ് കണക്കാക്കപ്പെടുന്നത്.പഞ്ചവര്‍ണ്ണതത്തയുടെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന് ജയറാം. പരാജയചിത്രങ്ങള്‍ ഇടയ്ക്ക് വന്നെങ്കിലും ഒരു നല്ല കഥാപാത്രം ചെയ്തപ്പോള്‍ അഭിനന്ദിച്ച എല്ലാ പ്രേക്ഷകര്‍ക്കും നടന് നന്ദി പറഞ്ഞു .ചിത്രം സമയത്ത് തന്നെ തീയേറ്ററുകളിലെത്തിച്ച നിര്‍മ്മാതാവ് മണിയന് പിള്ളയ്ക്കും ഇത്രയും മികച്ച ഒരു കഥാപാത്രത്തെ തനിക്ക് സമ്മാനിച്ച പിഷാരടിയ്ക്കും താന്‍ നന്ദി രേഖപ്പെടുത്തുന്നതായി താരം പറഞ്ഞു.
സഹതാരങ്ങളോടും എല്ലാറ്റിലുമുപരി ഒന്നിച്ച് അഭിനയിച്ച പഞ്ചവര്‍ണ്ണ തത്തയോടും മറ്റു മൃഗങ്ങളോടുമുള്ള തന്റെ സ്നേഹം എത്ര പറഞ്ഞാലും മതിയാകില്ലെന്ന് താരം വ്യക്തമാക്കി.