മമ്മൂട്ടിയുടെ ഏറെ പ്രശംസ കിട്ടിയ സിനിമയാണ് അമൽ നീരദ് ഒരുക്കിയ ബിഗ് ബി. ഈ മമ്മൂട്ടിച്ചിത്രത്തിലെ സംഭാഷണത്തെ വിമർശിച്ച് സംവിധായകൻ കമൽ. ബിഗ് ബി എന്ന ചിത്രത്തിൽ കൊച്ചിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ സംഭാഷണമാണ് വിമർശനത്തിന് ആധാരം. സംഭാഷണം തെറ്റിദ്ധാരണജനകമാണെന്നാണ് കമലിന്റെ ആരോപണം.
കൊച്ചി ഇപ്പോളും പഴയ കൊച്ചിതന്നെയാണ് എന്നാണ് കമലിന്റെ അഭിപ്രായം. ഗ്രാമഫോൺ എന്ന ചിത്രം താൻ മട്ടാഞ്ചേരിയില്‍ ചിത്രീകരിച്ചപ്പോള്‍ പലരും നിരുൽസാഹപ്പെടുത്തി. പക്ഷെ മട്ടാഞ്ചേരിക്കാർ തന്നോട് പൂർണമായി സഹകരിച്ചു. പിന്നീട് കണ്ടപ്പോൾ ചില സുഹൃത്തുക്കൾ ഗ്രാമഫോണിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ.
ഫോർട്ടുകൊച്ചിയിലെ ഇസ്്ലാമിക് ഹെറിട്ടേജ് സെന്റർ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു കമൽ. കെ.വി.തോമസ് എം.പി, കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻറ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു തുടങ്ങിയവർ സംബന്ധിച്ചു.