താരമൂല്യമില്ലാത്ത നടിനടന്മാരെ ഉപയോഗിച്ച് ഹിറ്റുകൾ ഉണ്ടാക്കുന്ന സംവിധായകനാണ് ഒമർ ലുലു.ആദ്യ ചിത്രമായ ഹാപ്പി വെഡിങ്സ് മുതൽ ഇപ്പോൾ പുറത്തിറങ്ങാൻ ഇരിക്കുന്ന ഒരു അഡാർ ലൗവിൽ വരെ നീണ്ടു നില്കുന്നു ഈ ലിസ്റ്റ്.
ഒരു അഡാർ ലൗവിന്റ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിൽ തന്നെ ഒമർ ലാലുവിന്റെ അടുത്ത ചിത്രത്തെപ്പറ്റിയുള്ള വിശേഷങ്ങൾ പുറത്തു വരികയാണ്.ഇത്തവണ ഒരു മാസ്സ് സിനികയാണ് ഒമർ ലുലു ഒരുക്കുന്നത്.
റോയൽ സിനിമാസ് ആണ് ചിത്രം നിർമിക്കുന്നത്. മറ്റ് വിശേഷങ്ങൾ ഉടൻ അറിയിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.