കോമഡി റിയാലിറ്റി ഷോ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റായ സൂര്യയെ അറിയാത്തവരായി ആരും ഉണ്ടാകില്ല.സൂര്യ വിവാഹിതയാകാൻ പോകുന്നു. ഇഷാന് കെ ഷാനാണ് സൂര്യയുടെ പ്രതിശ്രുത വരൻ. സൂര്യ തന്നെയാണ് ഇരുവരുടെയും ചിത്രത്തോടൊപ്പമുള്ള ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. ഏറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് വോട്ടര്‍പട്ടികയില്‍ പുരുഷന് എന്നതു തിരുത്തി സ്ത്രീ എന്നാക്കി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സൂര്യ വോട്ട് രേഖപ്പെടുത്തിയത്. ഇപ്പോൾ സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് മെമ്പർ ആണ്.
അടുത്ത മാസമാണ് വിവാഹം. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയാണ് വിവാഹം നടക്കുന്നത്.2014 ജൂണിലാണ് സൂര്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ്. കേരളത്തില്‍ ആദ്യമായി വോട്ടവകാശം നേടിയ ട്രാന്‍സ്ജെന്‍ഡറും സൂര്യയാണ്. മികച്ച നര്‍ത്തകിയായും പേരെടുത്തിട്ടുണ്ട്.
രഞ്ജു രഞ്ജിമാറാണ് സൂര്യയുടെ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത്. ട്രാന്‍സ്ജെന്‍ഡര്‍ തന്നെയായ ശ്രീക്കുട്ടിയാണ് ഇഷാന്റെ വളര്‍ത്തമ്മ. തിരുവനന്തപുരത്ത് ജ്യൂസ് ഷോപ്പാണ് ഇഷാന്. മാത്രമല്ല തിരുവനന്തപുരം ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് മെമ്പറുമാണ് ഇഷാൻ.